കുഞ്ഞുങ്ങളുടെ പോലെ ചർമ്മം സോഫ്റ്റാക്കണോ? ദേ ഇതും രണ്ടും മാത്രം മതി…

പല തരത്തിലുള്ള അഴുക്കും മാലിന്യങ്ങളുമൊക്കെ കാരണം ചർമ്മം പെട്ടെന്ന് കേടായി പോകുന്നതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. കൃത്യമായ ചർമ്മ സംരക്ഷണത്തിലൂടെ മാത്രമേ ചർമ്മം എപ്പോഴും കൃത്യമായി സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. എപ്പോഴും ചർമ്മം നന്നായി ഇരിക്കണമെങ്കിൽ ശരിയായ രീതിയിൽ ചർമ്മത്തെ കാത്തു സംരക്ഷിക്കണം. ആഴ്ചയിൽ ഒരിക്കൽ ഫേസ് പായ്ക്കുകൾ, സ്ക്രബ് എന്നിവയൊക്കെ ചർമ്മത്തിലിട്ട് കൊടുക്കേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ ചർമ്മത്തിൽ നല്ല രീതിയിൽ ജലാംശം നിലനിൽക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

Advertisements

ഏറെ പ്രയാസമുള്ള കാര്യമാണ് ചർമ്മ സംരക്ഷണമെന്ന് പറയുന്നത്. എണ്ണമയമുള്ള ചർമ്മം, സാധാരണ ചർമ്മം, വരണ്ട ചർമ്മം അങ്ങനെ പലർക്കും പല തരത്തിലുള്ള ചർമ്മമാണ് ഉള്ളത്. ചർമ്മത്തിൻ്റെ പ്രശ്നം മനസിലാക്കി കൃത്യമായ സംരക്ഷണം ഉറപ്പാക്കിയാൽ മാത്രമേ ചർമ്മ ശരിയായി നിലനിർത്താൻ സാധിക്കൂ. ആവശ്യമായ രീതിയിലുള്ള മാസ്കുകൾ, സ്ക്രബുകൾ എന്നിവ തിരഞ്ഞെടുത്ത് ഉപയോഗിക്കാൻ ശ്രമിക്കണം. ചർമ്മത്തിൽ എന്ത് ഉപയോഗിച്ചാലും പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചർമ്മത്തിനും ആരോഗ്യത്തിനും നല്ലതാണ് ചിയ വിത്തുകൾ. ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ. കൂടാതെ വൈറ്റമിൻ സിയും ഇയും ഇതിലുണ്ട്. ഇത് കുതിർത്ത് വച്ച ശേഷം ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ അത് ആവശ്യത്തിന് ജലാംശം ചർമ്മത്തിന് നൽകാൻ സഹായിക്കും. ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തിന് ആവശ്യമായ കൊളാജൻ ഉത്പ്പാദിപ്പിക്കാൻ നല്ലതാണ്. ചിയ വിത്തുകൾ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്, ഇത് വീക്കം ചെറുക്കാൻ സഹായിക്കുന്നു. സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ചർമ്മത്തിന് വളരെ നല്ലതാണ് പാൽ. നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാൻ പാലിനെ കഴിയും. തിളപ്പിക്കാത്ത പാൽ പലപ്പോഴും ചർമ്മത്തിൻ്റെ വീക്കവും ചൊറിച്ചിലുമൊക്കെ മാറ്റാൻ നല്ലതാണ്. ഇതിൽ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മം നല്ല സോഫ്റ്റാക്കാനും വെയിലേറ്റ പ്രശ്നങ്ങൾ മാറ്റാനും പാൽ മികച്ചൊരു ഓപ്ഷനാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മൃദുവായ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കും. കറുത്ത പാടുകൾ, ചർമ്മത്തിലെ നിറവ്യത്യാസം, മുഖക്കുരു പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഒക്കെ പാൽ നല്ലതാണ്.

ഇതിനായി കുതിർത്ത ചിയ സീഡസാണ് ആവശ്യമായിട്ടുള്ളത്. രാത്രിയിൽ പാലിൽ കുതിർത്ത് വച്ച ചിയ വിത്തുകളാണ് ഈ പായ്ക്കിൽ ഉപയോഗിക്കുന്നത്. തിളപ്പിക്കാത്ത പാലിൽ വേണം രാത്രിയിൽ രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകൾ കുതിർത്ത് വയ്ക്കാൻ. അതിന് ശേഷം രാവിലെ ഇത് എടുത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ച് എടുക്കുക. അതിന് ശേഷം മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്ത് യുവത്വം നിലനിർത്താൻ ഇത് ഏറെ സഹായിക്കും

Hot Topics

Related Articles