വൈക്കം വെച്ചൂരിൽ താറാവ് കർഷകനോട് അയൽവാസിയുടെ ദ്രോഹം; നിർദ്ധനനായ കർഷകന്റെ 100 താറാവുകളെ അയൽവാസി വിഷം വച്ച് കൊന്നു; ക്രൂരത കാട്ടിയത് അസുഖ ബാധിതനായ താറാവു കർഷകന് ബന്ധുക്കൾ വാങ്ങി നൽകിയ താറാവുകളോട്

വൈക്കം: വെച്ചൂരിൽ താറാവുകർഷകനോട് അയൽവാസിയുടെ ക്രൂരത. രോഗബാധിതനായ കർഷകന് ബന്ധുക്കൾ സഹായമായി വാങ്ങി നൽകിയ 100 ഓളം താറാവുകളെയാണ് അയൽവാസി വിഷം വച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. വെച്ചൂർ പുന്നപ്പൊഴി കണ്ണംമ്പള്ളി ഷാജി (കുട്ടായി) 100 ഓളം താറാവുകളാണ് വിഷം തിന്ന് ചത്തത്. അസുഖ ബാധിതനായ കുട്ടായിയ്ക്ക് ജോലിയ്ക്കു പോകാനാവാതെ വന്നതോടെ ബന്ധുക്കളാണ് കുട്ടായിക്ക് 200 താറാവുകളെ വാങ്ങി നൽകിയത്. ഇവയുടെ മുട്ട വിറ്റ് കിട്ടുന്നതുക കൊണ്ടാണ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. താറാവുകൾ ഇന്ന് കൂട്ടത്തോടെ ചത്തതോടെയാണ് വിഷം വച്ചതാണെന്ന സംശയം ബലപ്പെട്ടത്. പിന്നീട് താറാവുകൾ ചത്തതിനു സമീപ സ്ഥലങ്ങളിൽ നിന്നു വിഷം വച്ചതിന്റെ അവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെത്തി. പോലീസിൽ പരാതി നൽകിയതിനെ തുടന്ന് പോലീസ് സ്ഥലത്തെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ അയൽവാസിയാണ് വിഷം വച്ചതെന്ന് ബോധ്യപ്പെട്ടു. ചത്ത താറാവുകൾക്കുള്ള വില അയൽവാസി നൽകാമെന്ന് പറഞ്ഞെങ്കിലും കുട്ടായി സമ്മതിച്ചില്ല. വിഷം കഴിച്ചിട്ടുള്ള ബാക്കി താറാവുകളുടെ സ്ഥിതി അടുത്ത ദിവസമേ അറിയാനാകു. നിസാര കാര്യത്തിന്റെ പേരിൽതന്റെ ഉപജീവന മാർഗം വഴിമുട്ടിച്ചത് നീതികരിക്കാനാവില്ലെന്ന് കുട്ടായി പറയുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.