വൈക്കം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള വൈക്കം യൂണിറ്റ് 29-ാമത് വാർഷിക പൊതുയോഗംനടന്നു. വൈക്കം ഗ്രാൻഡ്മാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലകൾ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ഉപകാരപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ നസീർ കള്ളികാട് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ്ടി. ആർ. അഭിലാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.എൻ. ജോസ് മോൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മികച്ച ഹാസ്യതാരത്തിനുള്ളസംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ വൈക്കം ഭാസിയെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ഉപഹാരം നൽകി അനുമോദിച്ചു. എ.ആർ. രാജൻ,സുരേഷ് ബാബു,സജീവ് ഫ്രാൻസീസ്, പി.ജി. ഗിരീഷ്, കെ.ഡി. അനീഷ്കുമാർ, വി.സജി തുടങ്ങിയവർ പ്രസംഗിച്ചു.