പകർച്ചവ്യാധി പ്രതിരോധം : സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും എൻ എസ് എസ് വോളണ്ടിയർമാരും ചേർന്ന് കോധവത്കരണ പരിപാടികൾ നടത്തി

കുറിച്ചി : പകർച്ചവ്യാധി പ്രതിരോധം : സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും എൻ എസ് എസ് വോളണ്ടിയർമാരും ചേർന്ന് കോധവത്കരണ പരിപാടികൾ നടത്തി. പകർച്ചവ്യാധി നിർമ്മാർജ്ജനത്തിന്റെ ഭാഗമായി നാലാം വാർഡിലെ എണ്ണക്കാ ച്ചിറയിൽ എ വി എച്ച് എസ് എസിലെ എൻ എസ് എസ് വോളണ്ടിയർമാരും സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും സംയുക്തമായി കിണർ ക്ലോറി നേഷൻ, ഉറവിട നശീകരണം ആരോഗ്യ ബോധവൽക്കരണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു .
പഞ്ചായത്തംഗം പ്രീതാ കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിമോൾ വി ജെ, അധ്യാപകരായ രമ്യ ആർ കൃഷ്ണൻ, ശരണ്യ മധുസൂദനൻ ആശ വർക്കർമാരായ എലിസബേത്ത് ജോയ്, സുജാത സദാശിവൻ എന്നിവരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.