കോട്ടയം: ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 72.15 ശതമാനം പോളിങ്. വാകത്താനം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ (പൊങ്ങന്താനം) നടന്ന ഉപതെരഞ്ഞെടുപ്പിൽ 71.13 ശതമാനം പോളിങ്. 1136 വോട്ടർമാരിൽ 808 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 418 പുരുഷന്മാരും 390 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ (കാട്ടിക്കുന്ന് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ 75.35 ശതമാനം പോളിങ്. 1144 വോട്ടർമാരിൽ 862 പേർ വോട്ട് രേഖപ്പെടുത്തി. 420 സ്ത്രീകളും 442 പുരുഷന്മാരും വോട്ട് ചെയ്തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ (പൂവൻതുരുത്ത് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ 70.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1602 വോട്ടർമാരിൽ 1131 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 579 സ്ത്രീകളും 552 പുരുഷന്മാരും വോട്ട് ചെയ്തു. മൂന്നിടത്തും മൂന്നു സ്ഥാനാർഥികൾ വീതമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടെണ്ണൽ ബുധനാഴ്ച (ജൂലൈ 31) രാവിലെ 10 മുതൽ നടക്കും. ചെമ്പ് ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പനച്ചിക്കാട്, വാകത്താനം പഞ്ചായത്തുകളിലെ വോട്ടെണ്ണൽ അതത് ഗ്രാമപഞ്ചായത്ത് ഹാളിലാണ് നടക്കുക.