മണ്ണയ്ക്കനാട് : ഉമ്മൻ ചാണ്ടി സർക്കാർ ഏറെ താല്പര്യത്തോടെ നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതിക്ക് നേരിട്ട ദുര്യോഗം നീതികരിക്കാനാവാത്ത അപരാധമാണെന്ന് മുൻ മന്ത്രി കെ സി ജോസഫ്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തിയ മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടി. കോക്ലിയർ ഇമ്പ്ലാന്റേഷൻ നടത്തിയ കുഞ്ഞുങ്ങളുടെ വേദന കേൾക്കാൻ ഇപ്പോഴത്തെ സർക്കാരിന് ആകുന്നില്ല. സർക്കാരിന്റെ അനാസ്ഥ മൂലം അവർ ശബ്ദമില്ലാത്ത ലോകത്തേക്ക് വേദനയോടെ മടങ്ങിപ്പോകുന്നത് ഹൃദയഭേദകമാണ്. സ്പെഷ്യൽ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റുമ്പോൾ സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെക്കാൾ മനുഷ്യത്വത്തിനാണ് ഉമ്മൻചാണ്ടി മുൻഗണന നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.
മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണയ്ക്കനാട് ഒ എൽ സി സ്കൂളിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ഉപാധ്യക്ഷൻ അഡ്വ ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ ജോർജ് പയസ്, വി കെ സുരേന്ദ്രൻ, ആൻസമ്മ സാബു, സെബാസ്റ്റ്യൻ ജോയ്, സിസ്റ്റർ റിൻസി കെ വി മാത്യു, മാത്തുക്കുട്ടി ജോർജ്, സാബു തെങ്ങുംപള്ളി, അഗസ്റ്റിൻ കൈമളേട്ട്, ജോസ് ജോസഫ് പി, ലിസി ജോയ്, ആഷിൻ അനിൽ, രാജേഷ് കരിപ്പാത്ത്, ജോസ് ചേട്ടിയാശ്ശേരിൽ, കെ പി കൃഷ്ണൻകുട്ടി, റ്റിജോ ഐസക്, നവീൻ മാർട്ടിൻ, ഇമ്മാനുവേൽ ലൂക്കോസ്, ജെറിൻ ജോർജ്, നോബിൾ മുളങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.