പനച്ചിക്കാട്: ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധി മഞ്ജുരാജേഷിന്റെ ആദ്യ പ്രവർത്തനം ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി . തെരഞ്ഞെടുപ്പ് നടന്ന പഞ്ചായത്തിന്റെ 20-ാം വാർഡിലെ വോട്ടെണ്ണൽ നടന്നത് പരുത്തുംപാറകവലയിലെ പഞ്ചായത്ത് ഹാളിലായിരുന്നു . ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞയുടനെ വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകുവാൻ നേതാക്കളോടൊപ്പം മുന്നിട്ടിറങ്ങി മാതൃകയാകുകയായിരുന്നു മഞ്ജു രാജേഷ് . ഫലപ്രഖ്യാപനത്തിനു മുൻപ് തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷും പഞ്ചായത്താഫീസിൽ എത്തിയിരുന്നു . വിജയമറിഞ്ഞ് ഹാളിനു പുറത്തേക്ക് വന്നമഞ്ജുരാജേഷിനെഇരുവരും ചേർന്ന് ഷാൾ അണിയിച്ചു .തുടർന്നാണ് ദുരിത ബാധിതർക്കു സഹായ മെത്തിക്കുവാൻ നേതാക്കളോടും പ്രവർത്തകരോടുമൊപ്പം പരുത്തുംപാറകവലയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി അവശ്യസാധനങ്ങൾ ശേഖരിച്ചു .വൈകുന്നേരം കടുവാക്കുളം കവലയിലെ വ്യാപാരസ്ഥാപനങ്ങളിലും സന്ദർശനം നടത്തി . ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് , പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ,കോൺഗ്രസ് നേതാക്കളായ ജോണി ജോസഫ് , സിബി ജോൺ , ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് , ഇട്ടി അലക്സ് , ജയൻ ബി മഠം , റോയി മാത്യു എന്നിവർ നേതൃത്യം നൽകി.