നാട്ടകം മറിയപ്പള്ളിയിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ മെഗാ ക്യാമ്പ് ഓഗസ്റ്റ് 4ന്

നാട്ടകം: മറിയപ്പള്ളി ആദർശ് നഗർ റെസിഡൻസ് വെൽഫയർ അസോസിയേഷന്റെയും കോട്ടയം വാസൻ ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് നാലാം തീയതി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മറിയപ്പള്ളി അഖിലകേരള വിശ്വകർമ മഹാസഭ ഹാളിലാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ ആദ്യം പങ്കെടുക്കുന്ന 50 പേർക്ക് സൗജന്യ പ്രമേഹ രോഗ നിർണയവും മിതമായ നിരക്കിൽ ഹെൽത്ത് പാക്കേജുകളും ലഭ്യമാണ്. സൗജന്യ രജിസ്ട്രേഷൻ, പരിചയസമ്പന്നരായ ഒപ്റ്റോമെറ്ററിസ്റ്റുകൾ, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, തുടർച്ചികിത്സ ആവശ്യമുള്ളവർക്ക് 30 ദിവസം വരെ സൗജന്യ രജിസ്ട്രേഷനും ഡിസ്കൗണ്ടും ലഭ്യമാക്കുക, മെഡിസെപ്പ്, ഇസിഎച്ച്എസ്എച്ച്, ഇൻഷുറൻസ് കമ്പനികളുടെ ക്യാഷ് ലെസ്സ് ആൻഡ് റീ ഇമ്പേഴ്സ്മെന്റ് ലഭ്യമാക്കുക എന്നിവയാണ് ക്യാമ്പിന്റെ സവിശേഷതകൾ. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9495857009, 9495525360, 9447231527 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.