നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം.

തിരുവല്ല : നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. വിദ്യാർത്ഥികൾ നട്ടുവളർത്തിയ ഇരുപതോളം പൂച്ചട്ടികൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകർ സ്കൂളിലെത്തിയപ്പോഴാണ് ചെടികളും , ചെടിച്ചട്ടികളും നശിപ്പിച്ച നിലയിൽ കണ്ടത്. സ്കൂൾ മുറ്റത്താകെ പൊട്ടിയ ചെടിച്ചട്ടികൾ ചിതറിയ നിലയിൽ കിടക്കുകയാണ്. സംഭവമറിഞ്ഞെത്തിയ ഗ്രാമ പഞ്ചായത്തംഗം ജിജോ ചെറിയാൻ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. 2020 ലും സ്കൂളിന് നേരേ സാമൂഹിക വിരുദ്ധർ ആക്രമണം നടന്നിരുന്നു. സ്ക്കൂൾ കെട്ടിടത്തിന്റെ ജനാലകളാണ് അന്ന് തകർക്കപ്പെട്ടത്.

Advertisements

Hot Topics

Related Articles