കുറിച്ചി: അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം നൽകി. സിവിൽ പൊലീസ് ഓഫിസർമാരായ പ്രസീജ എസ്.പി, നീതു ദാസ് എൻ.എസ് എന്നിവർ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെ.നിമ്മി സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ് വോളണ്ടിയർ ദേവപ്രിയ നന്ദി പറഞ്ഞു. അധ്യാപികമാരായ നിഷാകുമാരി കെ.ടി, സുജാത ഗായത്രി , ജയലക്ഷ്മി എന്നിവർ ക്ലാസ് ഏകോപിപ്പിച്ചു.
Advertisements