കോട്ടയം : തിരുനക്കര പടിഞ്ഞാറേ നട ഭക്തജന സമിതിയുടെ വാർഷിക പൊതുയോഗം മുൻ എംഎൽഎ അഡ്വ.കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആർ ശങ്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇന്ത്യ ജപ്പാൻ സൊസൈറ്റി ഫോർ സയൻസ് ആൻഡ് എഡ്യൂക്കേഷൻ പ്രസിഡണ്ട് പ്രൊഫസർ ഡി.ശക്തികുമാർ ടൊയോ യൂണിവേഴ്സിറ്റി ജപ്പാൻ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം പ്രൊഫസർ ശക്തികുമാർ നിർവഹിച്ചു. പുതിയ ഭാരവാഹികളായി ആർ ശങ്കർ (പ്രസിഡന്റ് ), ടി ദേവരാജ് (സെക്രട്ടറി), എസ് രാജേഷ് (ട്രഷറർ ), എൻ പ്രതീഷ്, ആർ ബാലഗോപാൽ (വൈസ് പ്രസിഡന്റുമാർ) കെ വിനോദ് കുമാർ, എം ഗോപികൃഷ്ണൻ തമ്പി (ജോ. സെക്രട്ടറിമാർ) ആർ എസ് മണി, സി രാമചന്ദ്രൻ, എൻ വേണുഗോപാൽ, ഡോ. വി.ബി രാജേഷ് മേനോൻ, വി എച്ച് ബാബുരാജ്, ആർ കൃഷ്ണൻ തുടങ്ങിയ പുതിയ ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.