കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു. പുതുപ്പള്ളി എള്ളുകാല കോയിക്കൽ പരേതനായ ശങ്കരന്റെ ഭാര്യ സാവിത്രി ശങ്കരൻ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ പുതുപ്പള്ളി കവലയിലായിരുന്നു അപകടം. ആശുപത്രിയിൽ മരുന്ന് വാങ്ങാനായി പോയതായിരുന്നു സാവിത്രി. ബസ് കയറാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വേഗതയിലെത്തിയ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. തലയിടിച്ച് വീണ സാവിത്രിയെ നാട്ടുകാർ ചേർന്ന് സമീപത്തെ മന്ദിരം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേത മേവട വടക്കേ പനയ്ക്കൽ കുടുംബാംഗം. മക്കൾ: പ്രസാദ്, പ്രീതാ, പ്രിയ (എ.എസ്.ഐ. പാലാ). മരുമക്കൾ: പരേതനായ സുരേഷ് കട്ടച്ചിറ, ഗീത (വൈക്കത്തുശ്ശേരി കിടങ്ങൂർ), അനിൽ (ഡി.ഇ.ഒ. ഓഫീസ്, കടുത്തുരുത്തി). സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.