ബദാമോ? വാൾനട്ടോ? ഏതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരം?

ദിവസവും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പല തരത്തിലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ തരുമെന്ന് പറയാറുണ്ട്. ധാരാളം പോഷക ​ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഡ്രൈ ഫ്രൂട്ട്സുകൾ എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഏതാണ് ആരോ​ഗ്യത്തിന് കൂടുതൽ ​ഗുണം നൽകുന്നതെന്ന് പലർക്കും സംശയമുണ്ടായിരിക്കാം. ബദാം, വാൾനട്സ്, ഉണക്കമുന്തിരി, അത്തിപ്പഴം ഉണക്കിയത്, ഈന്തപ്പഴം എന്നിങ്ങനെ ഡ്രൈ ഫ്രൂട്ട്സിൻ്റെ പട്ടിക വളരെ വലുതാണ്. എന്നാൽ ഇവയിൽ പ്രധാനികളായ ബദാമാണോ വാൾനടാണോ മികച്ചതെന്ന് പലർക്കും സംശയമുണ്ട്.

Advertisements

വാൾനട്ടും ബദാമും

ആരോ​ഗ്യത്തിന് വളരെ നല്ലതാണ് രണ്ടും. വാൾനട്സ് കഴിക്കുന്നതിലൂടെ ശരീരത്തിന് ഒമേ​ഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നു. അതുപോലെ ബദാം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. ഹൃദയാരോ​ഗ്യത്തിന് വളരെ പ്രധാനമാണ് ഒമേ​ഗ 3 ഫാറ്റി ആസിഡ്. വീക്കം പോലെയുള്ള പ്രശ്നങ്ങൾ കുറച്ച് ഹൃദയത്തെ ആരോ​ഗ്യത്തോടെ വയ്ക്കാൻ വാൾനട്സ് സഹായിക്കും. മറുവശത്ത് ബദാം വളരെ മികച്ചതാണ്. മോണസാച്യുറേറ്റഡ് കൊഴുപ്പിൻ്റെ ഉറവിടമാണ് ബദാം. ഇതും ഹൃദയാരോ​ഗത്തിന് നല്ലതാണ്. ഈ കൊഴുപ്പ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാൻ സഹായിക്കാറുണ്ട്.

വൈറ്റമിനുകളും മിനറൽസും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും വൈറ്റമിൻസും മിനൽറസും കൊണ്ട് സമ്പുഷ്ടമാണ്. ബദാമിൽ ധാരാളം വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. വൈറ്റമിൻ ഇ ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്, ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ബദാം ഗണ്യമായ അളവിൽ മഗ്നീഷ്യം നൽകുന്നുണ്ട്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് അത്യാവശ്യമാണ് ബദാം. മറുവശത്ത് വാൽനട്ടിൽ മാംഗനീസ്, അയൺ, ഫോസ്ഫറസ് കൂടാതെ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വൈറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിൻ്റെ ആരോഗ്യത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും പ്രധാനമാണ്.

കലോറി

ഇവ രണ്ടിലും ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളിൽ അൽപ്പം വ്യത്യാസമുണ്ട്. ബദാമിനെക്കാൾ കൂടുതൽ കൊഴുപ്പ് വാൾനട്ടിലാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ ഇവ പ്രാഥമികമായി ആരോഗ്യകരമായ കൊഴുപ്പുകളാണ്. ഏകദേശം 28 ​ഗ്രാം വാൾനട്ടിൽ 18 ഗ്രാം കൊഴുപ്പും 2.5 ഗ്രാം ഒമേഗ -3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. 28 ​ഗ്രാം ബദാമിൽ 14 ഗ്രാം കൊഴുപ്പുണ്ട് അതിൽ ഭൂരിഭാഗവും മോണോസാച്ചുറേറ്റഡ് കൊഴുപ്പാണ്. ഉയർന്ന കൊഴുപ്പ് ആണെങ്കിലും ദിവസവും രണ്ട് എണ്ണം വീതം ഇത് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

ശരീരത്തിന് പല ഗുണങ്ങൾ

വ്യത്യസ്തമായ ധാരാളം ഗുണങ്ങൾ തരുന്നതാണ് ബദാമും വാൾനട്സും. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. ആർത്രൈറ്റിസ് പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്. അതുപോലെ തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിനും വാൾനട്സുകൾ സഹായിക്കാറുണ്ട്. പവർ ഹൌസ് എന്ന് വേണം ബദാമിനെ വിളിക്കാൻ. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമ്മത്തിനും മുടിയ്ക്കുമൊക്കെ വളരെ നല്ലതാണ്. മാത്രമല്ല ആരോഗ്യത്തോടിരിക്കാനും ഇത് സഹായിക്കാറുണ്ട്. ഫൈബർ കൂടുതൽ ഉള്ളതിനാൽ ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ഇത് സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.