തൃ ശൂർ : സെൻ്റ്.തോമസ് കോളേജിൽ വച്ച് ചേർന്ന കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് വയനാട് ദുരന്തബാധിതരെ വീടുകൾ ഉണ്ടാക്കാൻ സഹായിക്കാൻ തീരുമാനമായത് . കേരള സർക്കാരിൻ്റെ തീരുമാനത്തോട് ബന്ധിച്ചായിരിക്കും നടപടികൾ മുന്നോട്ട് നീക്കുക , എയ്ഡഡ് കോളേജുകളിലെ 2018-19 നു ശേഷമുള്ള പി എഫ് ക്രഡിറ്റ് കാർഡ് എത്രയും പെട്ടന്ന് നൽകണമെന്നും അനധ്യാപക ജീവനക്കാർക്ക് നിലവിൽ പാസ്സാകണമെന്ന് പറയുന്ന അറ്റൻഡർ ടെസ്റ്റ് പിൻവലിക്കണമെന്നും സ്ഥിരം പ്രിൻസിപ്പൽ ഇല്ലാത്ത കോളേജുകളിൽ ചാർജ് നൽകുന്ന പ്രിൻസിപ്പൽമാർക്ക് ഡി ഡി ഒ യുടെ എല്ലാ അധികാരങ്ങളും നൽകണമെന്നും പി ഡി അക്കൗണ്ടിൽ നിലവിലുള്ള പണം ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.കെ മജീദ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സന്തോഷ് പി ജോൺ, എ.ജെ തോമസ്, ഐജോ പി.ഐ, പ്രമോദ് കുമാർ, ജമാൽ എ.എം, ജിജോ ജോണി, എബ്രഹാം മാത്യു, ബിജു പി.ആർ ,പ്രവീൺ, തുടങ്ങിയവർ സംസാരിച്ചു.