കോട്ടയം : ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ തീം പാർക്കായ മാംഗോ മെഡോസ് ഏർപ്പെടുത്തിയ പരിസ്ഥിതി രത്ന പുരസ്കാരം കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജുവിനും സഹോദരൻ ആറാം ക്ലാസ് വിദ്യാർഥി ലീൻ ബി. പുളിക്കനും ലഭിച്ചു. പുരസ്കാരവും പ്രശസ്തി പത്രവും പതിനായരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് പരിസ്ഥിതി രത്ന പുരസ്കാരം .
ട്രസ്റ്റ് റിസർച്ച് പാർക്ക് ചെയർമാനും മുൻ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. സാബു തോമസ്, മാംഗോ മെഡോസ് സ്ഥാപകൻ എൻ. കെ. കുര്യൻ, എം. എം. സലിം എന്നിവർ ചേർന്നാണ് കോട്ടയം പ്രസ് ക്ലബ്ബിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്. 17 ന് വൈകിട്ട് നാലിന് മാംഗോ മെഡോ സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോടുകളും പുഴകളും കനാലുകളും ശുചീകരി ച്ച് മാലിന്യ മുക്തമാക്കുന്ന പ്രവർ ത്തനങ്ങൾക്കാണ് ലയ മരിയയ്ക്കും ലീൻ ബി പുളിക്കനും പരിസ്ഥിതി രത്ന പുരസ്കാരത്തിന് അർഹരായത്. ട്രസ്റ്റ് റിസർച്ച് പാർക്ക് ചെയർമാനും മുൻ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. സാബു തോമസ്, മുൻ ഡി.ജി.പി. ഡോ. ജേക്കബ് പുന്നൂസ്, ഹരിത കേരള മിഷൻ മുൻ കോ ഓർഡിനേറ്റർ സുജിത്ത് കരുൺ കെ . എ . എസ്, മാംഗോ മെഡോസ് സ്ഥാപകൻ എൻ. കെ. കുര്യൻ, എം. എം. സലിം എന്നിവരാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.