“അവയവദാനത്തിൻ്റെ പ്രാധാന്യം”; ആഗസ്റ്റ് 13ന് കോട്ടയം മെഡിക്കൽ കോളജിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു

ഗാന്ധിനഗർ: ലോകഅവയവദാനത്തിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ അവയവദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കും. ജനങ്ങളിൽ അവയവദാനത്തിൻ്റെ പ്രാധാന്യവും അവബോധവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. 

Advertisements

ആഗസ്റ്റ് 13ന് രാവിലെ 9. 30 ന് മെഡിക്കൽ കോളേജ് പിജിആർ ഹാളിൽ നടക്കുന്ന ദിനാചരണം ജില്ലാ കളക്ടർ ജോൺ സി സാമുവൽ ഐ എ എസ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൾ ഡോ വർഗ്ഗീസ് പുന്നൂസ് അദ്ധ്യക്ഷത വഹിക്കും. ഡോ സെബാസ്റ്റ്യൻ എബ്രഹാം ( നെഫ്രോളജി മേധാവി, മെഡിക്കൽ കോളേജ് കോട്ടയം) വിഷയാവതരണം നടത്തും. ഡോ.റ്റി കെ ജയകുമാർ( ആശുപത്രി സൂപ്രണ്ട്) മുഖ്യ പ്രഭാഷണം നടത്തും. ഡോ രതീഷ്കുമാർ( ഡപ്യൂട്ടിസൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളജ്) ഡോ സൈറുഫിലിപ്പ്(മേധാവി,കമ്മ്യൂണിറ്റി മെഡിസിൻ ) മിനിജോസഫ്(പ്രിൻസിപ്പൽ ഇൻ ചാർജ് ഗവ:നേഴ്സിംഗ് കോളജ് കോട്ടയം) ഇ സി ശാന്തമ്മ(ചീഫ്നേഴ്സിംഗ് ഓഫീസർ, കോട്ടയം മെഡിക്കൽ കോളജ്) എന്നിവർ സംസാരിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നേത്രരോഗം, അനസ്തേഷ്യ യൂറോളജി, ഉദരരോഗം, ഉദരരോഗ ശസ്ത്രക്രീയാ, ഹൃദ്രോഗം, ഹൃദയ ശസ്ത്രക്രീയ ,നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ മേധാവികളെ ആദരിക്കും. ഉച്ചയ്ക്ക് ശേഷം അവയവദാനവും ആനുകാലിക പ്രതിസന്ധികളും എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കും.

ഡോ സജീവ്കുമാർ കെ എസ് , ഡോ വി. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ, ട്രാൻസ്പ്ലാൻ്റ് കോഡിനേറ്റർമാരായ ജിമ്മി ജോർജ്ജ്, നീതു പി തോമസ് എന്നിവർ മോഡറേറ്റർ ആയിരിക്കും. മെഡിക്കൽകോളജ് ആശുപത്രിയിലെ ക്ലിനിക്കൽനേഴ്സിംഗ് എജ്യുക്കേഷൻ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എസ് ഒ റ്റി.റ്റി ഒ,ഡി പി എം ഒ റ്റി പി, മെഡിക്കൽ വിദ്യാർത്ഥി യൂണിയൻ,ഗവ: നേഴ്സിംഗ് കോളേജ് എന്നിവർ സംയുക്തമായാണ് ദിനാചരണ പരിപാടി നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.