കോട്ടയം : മാങ്ങാനം തിരുഹൃദയ സന്യാസിനീ സമൂഹം ദൈവദാസൻ കനിസിയൂസ് അച്ഛൻറെ നേതൃത്വത്തിൽ ഏകീകൃത സ്വഭാവത്തിലേക്ക് വന്നതിന്റെ സുവർണ്ണ ജൂബിലി സമാപനം കോട്ടയത്ത് എസ് എച്ച് ജനറലേറ്റിൽ നടത്തി. അഭിവന്ദ്യ എമിരിറ്റ്സ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൂടാതെ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണവും
നടത്തി.തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ റവ സിസ്റ്റർ ‘അൽഫോൻസാ തോട്ടുങ്കൽ അധ്യക്ഷ ആയിരുന്നു റവറൻ ഡോ. സേവ്യർ കൂടപ്പുഴ (മാർത്തോമാ ശ്ലീഹാ ദയറ)അച്ചന്റെ ആശംസകൾക്ക് എം ഓ സി പൗരസ്ത്യ നികേതൻ ഡയറക്ടർ റവ . ഡോ . വർഗീസ് മറ്റത്തിൽ അച്ചൻ ശബ്ദം പകർന്നു. ചടങ്ങിൽ വികാർ ജനളാൽ റവ. സിസ്റ്റർ ഡോ. ജീസ് മരിയ എസ് എച്ച് സ്വാഗതം ആശംസിക്കുകയും വടവാതൂർ തോമസ് അപ്പോസ്തല സെമിനാരി റക്ടർ റവ. ഡോക്ടർ സ്കറിയാ കന്യാകോണിൽ ,വ വിജയപുരം പഞ്ചായത്ത് മെംബഴ്സ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിനു മറ്റത്തിൽ, ജേസി ജോൺ ചെറുക്കോട്ടയിൽ റവ. സിസ്റ്റർ ലീന അറക്കൽ എ.ഒ തുടങ്ങിയവർ പങ്കെടുത്തുറബർ സിസ്റ്റർ ആൻസി പോൾ എസ് എച്ച് നന്ദി പ്രകാശനവും നടത്തി.