ചങ്ങനാശേരി : സെയിന്റ് ബെർക്മാൻസ് കോളജ് മലയാളവിഭാഗം മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ പ്രൊഫ. റ്റി. ജെ. മത്തായി ശതാഭിഷേകത്തിന്റെ നിറവിൽ. ശതാഭിഷിക്തനാകുന്ന പ്രൊഫ. റ്റി. ജെ. മത്തായിക്ക് ചങ്ങനാശേരി പൗരാവലി ആഗസ്റ്റ് 17-ന് ആദരവേകും. എസ്. ബി. കോളജിലെ കാർഡിനൽ പടിയറ ഹാളിൽ രാവിലെ പത്തുമണിക്ക് മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ജോബിയുടെ ആധ്യക്ഷതയിൽ ചേരുന്ന ആദരസമ്മേളനം എം. എൽ. എ. അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഡോ. ജയിംസ് മണിമല, മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, റവ. ഫാ. റെജി പി. കുര്യൻ, റ്റി.ഇന്ദിരാദേവി, വി. ജെ. ലാലി, സാംസൺ വലിയപറമ്പിൽ, പ്രൊഫ. ജോസഫ് സ്കറിയ, സണ്ണി തോമസ്, ജസ്റ്റിൻ ബ്രൂസ്, സേവ്യർ കാവാലം തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രൊഫ. റ്റി. ജെ. മത്തായി രചിച്ച് റീ-ഡിസ്കവർ കേരള പ്രസിദ്ധീകരിക്കുന്ന “ആത്മീയത വീണ്ടെടുക്കാൻ ഇന്ത്യ” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.