വൈക്കം:കേരളത്തിലെ ഏറ്റവും മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സി.അച്ചുതമേനോൻ സ്മാരക പുരസ്‌കാരം വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.
കാർഷിക മേഖലയിൽ നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരമാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നിറവ് പച്ചക്കറി കൃഷി, ഓണം വിപണി ലക്ഷ്യമാക്കി ആരംഭിച്ച പൂകൃഷിയും കിഴങ്ങ് വർഗ കൃഷി പദ്ധതിയും തരിശ് രഹിത നെൽകൃഷിക്കായി ആവിഷ്‌കരിച്ച പൊൻകതിർ പദ്ധതിയും കേരനഴ്സറിയും പടശേഖങ്ങളുടെ അടിസ്ഥാന വികസനത്തിന് നടപ്പിലാക്കിയ പദ്ധതികളും ഏറെ ശ്രദ്ധ നേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാലയങ്ങളിലും പച്ചക്കറി കൃഷിയും പൂകൃഷിയും ആരംഭിച്ചതും നേട്ടമായി.
കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് എല്ലാം വർഷവും നിറവ് പുരസ്‌കാരങ്ങളും നൽകി വരുന്നുണ്ട്.
ക്ഷേത്രങ്ങളിലും കോൺവെന്റുകളിലും ഇപ്പോൾ നിറവ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നുണ്ട്. ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുമായി ചേർന്നാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതി നടപ്പിലാക്കിയത്. കാർഷിക രംഗത്തെ മുന്നേറ്റത്തിന് പുരസ്കാരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും
മുൻമുഖ്യമന്ത്രി സി. അച്ചുതമേനോന്റെ പേരിലുള്ള പുരസ്‌കാരം വൈക്കത്തെ മുഴുവൻ കർഷകർക്കുമായി സമർപ്പിക്കുന്നുവെന്നും വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത് പറഞ്ഞു.