കോട്ടയം : നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ ബുള്ളറ്റും ഫോർച്യൂണറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ശാസ്ത്രി റോഡിൽ ബേക്കർ ഹില്ലിലേയ്ക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരികയായിരുന്ന ഫോർച്യൂണറിൽ പിന്നിൽ നിന്ന് എത്തിയ ബുള്ളറ്റ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ റോഡിൽ വീണ് പരിക്കേറ്റ യുവാവിനെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ ഓട്ടോറിക്ഷയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
Advertisements