കോട്ടയം: 12- മത് ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. 49-മത് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർ ഖാൻ, സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.എസ്. ഉമാശങ്കർ, സംസ്ഥാന സെക്രട്ടറിമാരായ രഞ്ചു കെ.മാത്യു, വി.പി ബോബിൻ, കെ പ്രദീപൻ ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്, ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, ജില്ലാ ട്രഷറർ സൻജയ് എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു, ജി.ആർ സന്തോഷ് കുമാർ, പി.എച്ച് ഹാരിസ് മോൻ, പി.എച്ച്. ഷീജാ ബീവി, സെലസ്റ്റിൻ സേവ്യർ, പി.സി മാത്യു, കണ്ണൻ ആൻഡ്രൂസ്സ്, പി.എസ് ഷാജിമോൻ, കെ.സി ആർ തമ്പി, ജി.സുരേഷ് ബാബു, ഇ.എസ് അനിൽകുമാർ, അജയൻ റ്റി.കെ. കെ. ജി രാധാകൃഷ്‌ണൻ, ജെ ജോബിൻസൺ, ജോഷി മാത്യു. അനുപ് പ്രാപ്പുഴ, എ.ജി പോൾ, ബിജു ആർ, റോബി ജെ, അജേഷ് പി. വി സ്‌മിത രവി എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റായി സതീഷ് ജോർജ്ജിനെയും ജില്ലാ സെക്രട്ടറിയായി സോജോ തോമസിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ജെ. ജോബിൻസൺ, ജോഷി മാത്യു, എ.ജി. പോൾ, ബിജു ആർ, അജേഷ് പി.വി, (വൈസ് പ്രസിഡൻ്റ് മാർ) സ്‌മിത രവി, സജിമോൻ സി എബ്രഹാം, പ്രദീഷ് കുമാർ കെ.സി, ബിജുമോൻ പി.ബി, സിജിൻ മാത്യു, സജിമോൻ എം.എസ്. ജയകുമാർ കെ.എസ്, ശ്രീകുമാർ എസ് (ജോയിന്റ് സെക്രട്ടറിമാർ), സഞ്ജയ് എസ്. നായർ (ട്രഷറർ).