മുളക് ഗ്രാമമാകാൻ തിരുവാർപ്പ് : മുളക് കൃഷിയ്ക്ക് തുടക്കമായി 

തിരുവാർപ്പ്  : കേരളത്തിൽ അധികം ഉൽപ്പാദനം ഇല്ലാത്തതും എന്നാൽ വിപണിയിൽ നല്ല ആവശ്യകത ഉള്ളതുമായ ഒരു പച്ചക്കറി ഇനമാണ്‌ മുളക്. പച്ചമുളകായോ, മുളകു പൊടിയായോ നിത്യേന മുളക് ഉപയോഗിക്കാത്ത മലയാളികൾ ഇല്ല എന്നു തന്നെപറയാം. അതുകൊണ്ട് തന്നെ മുളകിൻ്റെ  വിപണി സാധ്യത വളരെ ഏറെയാണ്.

Advertisements

ഈ സാദ്ധ്യത മുന്നിൽ കണ്ടാണ് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ മുളക് ഗ്രാമം എന്ന പദ്ധതി ആവിഷ്കരിച്ചതു് . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 മുളക്  കൃഷി ചെയ്യുന്നതിനായി തിരുവാർപ്പ് പഞ്ചായത്തിലെ 12 ,13 ,15 വാർഡുകളിലായി മൂന്ന് ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി) രൂപീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയോഗ്യമാക്കിയ 2 ഏക്കർ ഭൂമിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത് . ഗുണമേന്മയുള്ള മുളക് തൈയ്യും വളവും പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് നൽകും .

ഉല്പാദിപ്പിക്കുന്ന മുളക് നേരിട്ട് വിപണനം നടത്തുന്നതിനൊപ്പം 

കീടനാശിനി രഹിത മുളകുപൊടി ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിയിൽ  വിഭാവനം ചെയ്യുന്നു .

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ മേനോൻ നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ സി ടി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ  വൈസ് പ്രസിഡണ്ട് രശ്മി പ്രസാദ് , ഗ്രാമ പഞ്ചായത്തംഗം മഞ്ചു ഷിബു ,കൃഷി ഓഫീസർ നസിയ സത്താർ എന്നിവർ സംസാരിച്ചു. 

Hot Topics

Related Articles