ആർപ്പൂക്കര പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള പുരസ്‌കാരം ജെറിൻ പി.ജേക്കബിന്; കാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ പുരസ്‌കാരം സമ്മാനിച്ചു

കോട്ടയം: ആർപ്പൂക്കര പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്‌കാരം പുന്നക്കുഴത്തിൽ ജെറിൻ പി.ജേക്കബ് സ്വന്തമാക്കി. മന്ത്രി വി.എൻ വാസവനിൽ നിന്നും കാർഷിക ദിനമായ ചിങ്ങം ഒന്നിന് ജെറിൻ പുരസ്‌കാരം ഏറ്റുവാങ്ങി. ആർപ്പൂക്കര പഞ്ചായത്തിൽ നടന്ന കർഷക ദിനാചരണത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisements

പഞ്ചായത്തിലെ മുതിർന്ന കർഷകനായ പൂവത്തുശേരി തങ്കപ്പൻ വാസു, കർഷക തൊഴിലാളിയായ മംഗലശേരികരി ഓമന മണി, നെൽകർഷകനായ കാഞ്ഞപ്പള്ളിൽ കെ.സി അലക്‌സ് , വനിതാ കർഷകയായ വാഴച്ചിറ ഹൗസിൽ മോളിക്കുട്ടി, പച്ചക്കറി കർഷകനായ കിഴക്കേചാത്തമാലി സി.എം ജോസഫ്, യുവ കർഷകനായ പുന്നക്കുഴത്തിൽ ജെറിൻ പി.ജേക്കബ്, മികച്ച ജൈവ കർഷകനായ പ്രാപ്പുഴച്ചിറയിൽ കെ.എൻ രവി, പട്ടിക ജാതി വിഭാഗത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കളപ്പുരമറ്റം എം.കെ ഗോപി, ത്കിക്കണാംകരി യശോദ മോഹൻ, മികച്ച സ്‌കൂൾ വിദ്യാർത്ഥി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ആർപ്പൂക്കര ഗവ.എൽജിഎസിലെ എഡ് വിൻ സി.മുറിയ്ക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം പ്രഫ.റോസമ്മ സോണി, ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യു പുതുശേരി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles