26 ഇനങ്ങളിലായി 48 നാടൻ പശുക്കളുടെ പരിപാലനം : ഫാമിൽ നിന്നുള്ള മാലിന്യം വളം ആകുന്നു : ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ ക്യാൻസർ കിഡ്നി രോഗികൾക്ക് സൗജന്യമായി നൽകുന്നു: കുര്യനാട് ഇടത്തനാൽ വീട്ടിൽ വീണ്ടും കാർഷിക പുരസ്കാരത്തിന്റെ ഹരിത ശോഭ 

കോട്ടയം : കുര്യനാട് ഇടത്തനാൽ വീട്ടിൽ വീണ്ടും കാർഷിക പുരസ്കാരത്തിന്റെ ഹരിത ശോഭ. കാർഷിക മേഖലയിലും കന്നുകാലി വളർത്തലിലും വൈവിധ്യത്തിന്റെ വഴി കണ്ടെത്തിയ രശ്മി സണ്ണിയെതേടി ഇത്തവണ എത്തിയത് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ മികച്ച ജൈവ കർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം.  

Advertisements

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിന്റെ ഗോപാൽരത്ന പുരസ്കാരം ഉൾപ്പെടെ ലഭിച്ച രശ്മിയുടെ വീടും പുരയിടവും ജൈവ വൈവിധ്യത്തിന്റെ കലവറയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26 ഇനങ്ങളിലായി 48 നാടൻ പശുക്കളുടെ പരിപാലനം 

ഫാമിൽ നിന്നുള്ള ചാണകം, മൂത്രം കൂടാതെ ആട്ടിൻകാഷ്ഠം കുതിരക്കാഷ്ടം കോഴിക്കാഷ്ടം മണ്ണിരക്കമ്പോസ്റ്റ്  വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ജൈവകൃഷി.   

ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ ക്യാൻസർ കിഡ്നി രോഗികൾക്ക് സൗജന്യമായി നൽകുന്നു. 16 ഇനം പച്ചക്കറികൾ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്നു. ചാണകം സൂക്ഷ്മാണുക്കൾ നഷ്ടപ്പെടാത്ത രീതിയിൽ തണലത്തിട്ട് ഉണക്കി ഇടത്തനാൽ ഫാം പ്രോഡക്റ്റ് എന്ന ലേബലിൽ വിപണം നടത്തുന്നു.

രശ്മിയുടെ ഫാമിൽ 26 ഇനം നാടൻപശുക്കളുണ്ട്. രണ്ടര ഏക്കറിലാണു ജൈവക്കൃഷി. നൂറിലധികം തെങ്ങ്, ജാതി, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ജൈവക്കൃഷിയുടെ അടിസ്ഥാനം നാടൻ പശുവളർത്തലാണെന്നു രശ്മി പറയുന്നു.  പശുക്കളുടെ ചാണകവും മൂത്രവുമാണ് ഓരോ സസ്യത്തിന്റെയും അടിസ്ഥാനവളം. ഇതിനൊപ്പം മണ്ണിര കമ്പോസ്റ്റും ജൈവവളവും ഉപയോഗിക്കുന്നു. 

ബയോഗ്യാസ് ഉൾപ്പെടെ സംവിധാനങ്ങളും ഉണ്ട്. 

നാടൻപശുക്കൾ എത്തിയത് 10 സംസ്ഥാനങ്ങളിൽനിന്ന്. ഇന്ത്യയിൽ ആകെ 40 ഇനം നാടൻ പശുക്കളെയാണ് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 26 ഇനങ്ങളും ഇവിടെയുണ്ട്… വെച്ചൂർ പശു ഉൾപ്പെടെ.  

രാജസ്ഥാൻ, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള താർ പാർക്കർ, റാത്തി, സഹിവാൾ, ഡിയോനി, കൃഷ്ണ മാലി, പൊങ്കാനൂർ, ഹള്ളിഗർ, കങ്കരേജ്, വെച്ചൂർ, കാസർകോട്, ഗിർ, രാഖി തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്. 

വിയന്നായിൽ ഐക്യരാഷ്ട്ര സംഘടനയിൽ 2 പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ശേഷം നാട്ടിലെത്തി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇടത്തനാൽ സണ്ണി അബ്രാഹവും ഭാര്യ രശ്മിയും.  

നാടൻപശുക്കളുടെ വിവിധ ഇനങ്ങളെ അന്യം നിന്നുപോകാതെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നു രശ്മി പറയുന്നു. 

ഇതിലൂടെ ജൈവകൃഷി മേഖലയിലും കൂടുതൽ ശ്രദ്ധിക്കാനായി. നാടൻ പശുക്കളുടെ പാലിനു സ്വാദും ഔഷധഗുണവും കൂടുതൽ. ഒരു ലീറ്റർ പാലിനു 120 രൂപ വരെയാണ് വില. ചാണകത്തിനും മൂത്രത്തിനും ഔഷധഗുണം ഉള്ളതിനാൽ അതിനും ആവശ്യക്കാരേറെ. രാസവസ്തുക്കൾ ചേർന്ന ഒരു തീറ്റയും നാടൻ പശുക്കൾക്കു നൽകാറില്ല. രശ്മിയുടെ ഫാമിൽനിന്നു പാൽ, തൈര്, നെയ്യ്, ചാണകം എന്നിവ ഇതരസംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്. ജൈവ പച്ചക്കറി, ആട്, മുയൽ, കോഴി, മത്സ്യക്കൃഷിയും ഇവരുടെ ഫാമിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.