കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി : കണ്ടെത്തിയത് വിശാഖപട്ടണത്ത് : കണ്ടെത്തുമ്പോൾ കുട്ടി താംബരം എക്സ് പ്രസിൽ 

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ 12 കാരിയായ പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന സൂചന. കുട്ടി താംബരം എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയ മലയാളി സമാജം പ്രവർത്തകരാണ് വിവരം പോലീസിനെ അറിയിച്ചത്. 

Advertisements

കുട്ടിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് ആദ്യ വിവരം ലഭിക്കുന്നത്. കുട്ടി തമിഴ്നാട്ടിലേക്ക് പോയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനമുണ്ടായത്.  രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരിയുമായി വഴക്കുണ്ടാക്കിയ കുട്ടിയെ അമ്മ തിരിച്ചെത്തി ശകാരിച്ചു. ഇതില്‍ മനം നൊന്താണ് വീട് വിട്ടു പോയതെന്നാണ് വിവരം.

Hot Topics

Related Articles