നരച്ച മുടി കറുപ്പിയ്ക്കാന്‍ പലരും കൃത്രിമ ഡൈ സഹായം തേടുന്നവരാണ്. എന്നാല്‍ പല കൃത്രിമ ഡൈകളും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ചര്‍മത്തിന് അലര്‍ജി മുതല്‍ മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഇതുണ്ടാക്കുകയും ചെയ്യും. പിപിഡി പോലുള്ള ചില ഘടകങ്ങള്‍ ചേര്‍ത്ത ഡൈ നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളെ വരെ കേടു വരുത്തുന്നവയാണ്. ഇതിന് പരിഹാരമെന്നത് നാച്വറല്‍ ഡൈകളാണ്. ഇവ മുടിയ്ക്ക് ദോഷം വരുത്തുന്നില്ല. മാത്രമല്ല, പല നാച്വറല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയാം. ഇതിന് വേണ്ടത് കടുകാണ്.
മുടി കറുക്കാന്‍
നമ്മുടെ വീട്ടില്‍ പാചകാവശ്യത്തിന് ഉപയോഗിയ്ക്കുന്ന കടുക് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ നിന്നെടുക്കുന്ന കടുകെണ്ണ പൊതുവേ മുടി കറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, ന്യൂട്രിയന്റുകള്‍, സെലേനിയെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ മുടി വേരുകളെ സംരക്ഷിയ്ക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസാണ് മുടിയ്ക്ക് കറുപ്പ് നല്കുന്ന മെലാനിന്‍ ഉല്പാദത്തെ കുറയ്ക്കാനുള്ള ഒരു കാരണമാകുന്നത്. ഇതാണ് നരച്ച മുടിയ്ക്ക് കാരണമാകുന്നതും. കടുക് ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നു. കടുക് മുടിയ്ക്ക് പോഷകം നല്കുന്നു, താരന് പരിഹാരമാകുന്നു. മുടിയ്ക്ക് ഇത് ബലം നല്‍കുകയും ചെയ്യുന്നു. മുടിത്തുമ്പ് പിളരുന്നതിന് ഇത് പരിഹാരമാണ്. ഡീപ് കണ്ടീഷനിംഗ് ഗുണങ്ങള്‍ ഉള്ള ഒന്നു കൂടിയാണ് കടുക്.
കറിവേപ്പില
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതില്‍ കറിവേപ്പില കൂടി ചേര്‍ക്കുന്നു. കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. നരച്ച മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. കറിവേപ്പിലയിലെ വിറ്റാമിൻ ബി മുടി വേരുകളെ പരിപോഷിപ്പിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതു വഴി മുടിയുടെ പഴയ നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. കറിവേപ്പിലയിൽ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇതിലെ അമിനോ ആസിഡുകൾ മുടികൊഴിച്ചിൽ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
കടുക്
ഇത് തയ്യാറാക്കാന്‍ കടുക് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇത് നല്ലതുപോലെ വറുക്കുക. പൊട്ടുന്നത് വരെ വറുക്കണം. ഇതിലേയ്ക്ക് കറിവേപ്പിലയും ഇട്ട് പൊടിയും വരെ വറുത്തെടുക്കണം. ഇത് പിന്നീട് പൊടിച്ചെടുക്കുക. ഈ പൊടി അരിച്ചെടുക്കണം. ആവശ്യത്തിനുള്ള പൊടി എടുത്ത് ഇതില്‍ പാകത്തിന് വെളിച്ചെണ്ണയൊഴിച്ച് പേസ്റ്റാക്കുക. ഇത് എണ്ണമയമില്ലാത്ത ഉണങ്ങിയ മുടിയില്‍ പുരട്ടുക. ഒന്ന് രണ്ടു മണിക്കൂര്‍ ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം ഒരു മാസം അടുപ്പിച്ച് മുടിയില്‍ പുരട്ടാം. മുടിയ്ക്ക് കറുപ്പുനിറം ലഭിയ്ക്കും.
കറ്റാര്‍വാഴ ജെല്‍
ഇതല്ലാതെയും ഇത് ഉപയോഗിയ്ക്കാം. ഇതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തും പേസ്റ്റാക്കി പുരട്ടാം. കറ്റാര്‍വാഴയും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ അടങ്ങിയ ഒന്നാണ് കറ്റാര്‍വാഴ മുടിയ്ക്ക് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്ന്. തിളക്കവും മിനുസവും നല്കുന്ന ഒന്നാണിത്. മുടിനര ചെറുക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. കടുകിന്റെ പൊടിയില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കി ഇത് മുടിയില്‍ പുരട്ടാം. ഇതും മുടിനര കറുപ്പിയ്ക്കാന്‍ ഏറെ ന്ല്ലതാണ്.