കോട്ടയം: അച്ചായൻസ് ജുവലറിയുടെ തണലിൽ തങ്കത്താലി സ്വപ്‌നം കണ്ട് ഒരു കൂട്ടം കുടുംബങ്ങൾ ഇന്ന് തിരുനക്കരയിൽ എത്തും. അച്ചായൻസ് ജുവലറി നടത്തുന്ന രണ്ടാം സമൂഹ വിവാഹമാണ് തിരുനക്കരയുടെ മണ്ണിൽ അരങ്ങേറുക.
പത്ത് പെൺകുട്ടികൾ മംഗല്യവതികളാകുന്നതുമായ
നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നാടിന്റെ മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും, സാംസ്‌കാരിക നായകരും ടോണി വർക്കിച്ചനൊപ്പം ഒത്തുചേരും.
സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയർത്തിക്കൊണ്ടുവരിക എന്ന ബോധം കൂടി ഈ സമൂഹ വിവാഹം കൊണ്ട് അച്ചായൻസ് ഗോൾഡ് ലക്ഷ്യമിടുന്നു. താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും ഉൾപ്പെടെയെല്ലാം അച്ചായൻസ് ഗോൾഡിന്റെ സ്‌നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായി നല്കുന്നതുമാണ്. വൈകിട്ട് നാലുമണിക്ക് തിരുനക്കര മൈതാനത്താണ് ചടങ്ങ് നടക്കുക.