പത്തനംതിട്ട റാന്നി കുരുമ്പൻമുഴിയിൽ ജനവാസ മേഖലയിൽ കൊമ്പനാനയുടെ ജഡം; ആനയെകണ്ടെത്തിയത് ചെങ്കുത്തായ വനമേഖലയിൽ; വീഡിയോ കാണാം

റാന്നി : കുരുമ്പൻമൂഴി പനംകുടന്ത വനത്തിൽ ജനവാസ മേഖലയോടു ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് കാട്ടുകൊമ്പനെ ചെങ്കുത്തായ കാട്ടിൽ ചരിഞ്ഞതായി കണ്ടത്. ജനവാസ മേഖലയിൽ ഇരുന്നൂറ് മീറ്റർ അകലെയായിട്ടാണ് ആനയെ കണ്ടത്. ചെങ്കുത്തായ സ്ഥലത്തേക്ക് ആന മുകളിൽ നിന്നും ഉരുണ്ടു വീണതാണെന്നാണ് വനം വകുപ്പ് അധികൃതർ സംശയിക്കുന്നത്.

Advertisements

ഒരു കൊമ്പ് മണ്ണിൽ തറഞ്ഞ നിലയിലും കാല് മരത്തിൽ തടഞ്ഞ നിലയിലുമാണ്. കുരുമ്പൻ മൂഴിയിൽ ജനവാസ മേഖലയിൽ തുടർച്ചയായി ഇറങ്ങി ആളുകൾക്ക് ശല്യമുണ്ടാക്കിയിരുന്ന കൊമ്പനാണ് ചരിഞ്ഞതെന്നാണ് സംശയിക്കുന്നത്. 30 വയസ് പ്രായം തോന്നിക്കുന്ന ആനയുടെ ജഡത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വിവരമറിഞ്ഞ് കണമല വനം സ്റ്റേഷനിൽ നിന്നു അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോന്നിയിൽ നിന്നും
വനംവകുപ്പിന്റെ സർജൻ നാളെ പകൽ ശേഷം പോസ്റ്റുമോർട്ടം ചെയ്ത് വനത്തിൽ തന്നെ ജഡം. മറവു ചെയ്യും. നടപടികൾ സ്വീകരിക്കുന്നതിനായി വനം വകുപ്പ് സംഘം സ്ഥലത്തുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷമേ ചരിയാനുണ്ടായ കാരണം വെളിപ്പെടുത്താനാകുവെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ഷാജിമോൻ പറഞ്ഞു. എസ്.എഫ്.ഒ പി.എ നജിമോൻ, സാബുമോൻ,ബി.എഫ്.ഒ അക്ഷയ് ബാബു, പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് രാത്രി ക്യാമ്പു ചെയ്യുന്നുണ്ട്.

Hot Topics

Related Articles