കോട്ടയം :സംസ്ഥാന സർക്കാർ കോട്ടയം മെഡിക്കൽ കോളേജിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ നിന്നും രോഗികൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ചികിത്സകൾക്കു ഫീസ് ഈടാക്കുവാനുള്ള അധികാരികളുടെ നീക്കം പ്രതിഷേധാർഹമാണെന്നും എം.എൽ.എ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജ് ഐ സി യൂ, വെന്റിലേറ്റർ ഉപയോഗിക്കുന്ന രോഗികളിൽനിന്നും ഫീസ് ഈടാക്കുവാൻ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് നിരക്കുകളുടെ വർധനയിൽ പ്രതിേഷേ ഷേധിച്ച് ജില്ലാ നേതൃയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27, ചൊവ്വാഴ്ച രാവിലെ 10.00മണിക്ക് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ ജനകീയ മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന – ജില്ലാ നേതാക്കൾ പ്രതിഷേധ ജനകീയ മാർച്ചിൽ പങ്കെടുക്കും.
കോട്ടയം മെഡിക്കൽ കോളേജ് മരുന്നു കമ്പനികൾക്ക് കൊടുക്കാനുള്ളത് 120 കോടിയിലേറെ രൂപയാണ്. നിലവിൽ മരുന്ന് വാങ്ങാൻ കൂടി കാശില്ലാത്ത അവസ്ഥയാണ്. അവശ്യ മരുന്നുകൾ കിട്ടാനില്ല. മരുന്നിന്റെ ക്ഷാമം നിമിത്തം പല ശസ്ത്രക്രിയകളും നിർത്തി വെച്ചിരിക്കുകയാണ്. ആരോഗ്യ ഇൻഷുറൻസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളെ സൗജന്യ ചികിത്സാ സൗകര്യം നിഷേധിക്കുന്നതിലൂടെ സർക്കാർ ആത്മഹത്യയിലേക്കാണ് തള്ളിവിടുന്നതെന്നും കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ജെയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയത്തെ കേരള കോൺഗ്രസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയ് അബ്രാംഹം മുൻ എം പി, മുഖ്യപ്രഭാഷണം നടത്തി.പാർട്ടി ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി, അഡ്വ. തോമസ് ഉണ്ണിയാടൻ മുൻ എം എൽ എ, വൈസ് ചെയർമാൻ കെ എഫ് വർഗീസ്, ഉന്നത അധികാര സമിതി അംഗങ്ങളായ മാഞ്ഞൂർ മോഹൻകുമാർ, പോൾസൺ ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, എ കെ ജോസഫ്, മജു പുളിക്കൻ, വർഗീസ് വെട്ടിയാങ്കൻ,സി ഡി വത്സപ്പൻ,ജോർജ് പുളിങ്കാടൻ, സ്റ്റീഫൻ പാറാവലി,അഡ്വ. പി സി മാത്യു, തോമസ് കുന്നപ്പള്ളി,എൻ അജിത് മുതിരമല, ബിനു ചെങ്ങളം, സന്തോഷ് കാവുകാട്ട്,സി വി തോമസ്കുട്ടി,എബി പൊന്നാട്ട്, അബ്രാഹം വയലാക്കൽ, ഷൈജി ഓട്ടപ്പള്ളി,തങ്കമ്മ വർഗീസ്, ഷിജു പാറയിടുക്കിൽ, സിബി ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.