കോട്ടയം : നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ ഓട്ടോ റിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരായ സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവർ തിരുവാർപ്പ് സ്വദേശികളാണ്. പരിക്കേറ്റവരെ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടുകൂടി കോട്ടയം ലോഗോസ് ജംഗ്ഷനിൽ ആയിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരായ സ്ത്രീകൾ സഞ്ചരിച്ചിരുന്ന വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു. തിരുവാർപ്പ് സ്വദേശികളായ അമ്മയും മകളുമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇവരുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ അപകടത്തെ തുടർന്ന് തലകീഴായി മറിഞ്ഞതോടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.