വൈക്കം: തണ്ണീർമുക്കംബണ്ടിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. തണ്ണീർമുക്കംബണ്ടിൽ വെച്ചൂർ പഞ്ചായത്ത് പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 60വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്. ഇയാളുടേതെന്ന് കരുതുന്ന ഇലക്ട്രിക് സ്കൂട്ടർ സമീപത്തുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബണ്ടിൽ നിന്നു താഴേക്കിറങ്ങുന്നതിനുള്ള പടവുകൾ ഇറങ്ങിയാണിയാൾ മരത്തിനു സമീപത്തെത്തി യിരിക്കുന്നതിനാൽബണ്ടും പരിസരവും പരിചയമുള്ള ആളാണെന്ന് കരുതപ്പെടുന്നു.ചേർത്തല ഭാഗത്തുനിന്നു വെച്ചൂർ ഭാഗത്തേക്ക് വന്നപോലെയാണ് ഇലക്ട്രിക് സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നത്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.