സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാഹനം ഇടിച്ചു യുവാവിന് പരിക്കേറ്റു

പാലാ : വാഹനം ഇടിച്ചു പരുക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിനെ നാട്ടുകാർ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു . വലവൂർ സ്വദേശി ബിനുവിനാണ് പരുക്കേറ്റത്. രാത്രി 8.30 യോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Advertisements

Hot Topics

Related Articles