കൊച്ചി : യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ സംവിധായകൻ തനിക്ക് അയച്ചുതന്നെന്ന ആരോപണം നിഷേധിച്ച് നടി രേവതി. രഞ്ജിത്തിനെയും തന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ തനിക്ക് അറിയാമെന്ന് രേവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്‍റെ പ്രതികരണം. യുവാവ് പറയുന്നതുപോലെ ഒരു ഫോട്ടോയും തനിക്ക് ലഭിച്ചില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു.
Advertisements