പാല കുടക്കച്ചിറയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്

പാലാ : കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു അഞ്ചുപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരമറ്റം സ്വദേശി ആർ പി എസ് ഉദ്യോഗസ്ഥൻ സാബു (60) ഇതര സംസ്ഥാന തൊഴിലാളികളായ കൃഷ്ണ (24) അരുൺ (24) കിഷോർ (43) സുനിൽ (22 ) എന്നിവർക്കാണ് പരുക്കേറ്റത് . എറണാകുളത്ത് പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാർ കുടക്കച്ചിറ ഭാഗത്ത് വച്ചാണ് അപകടത്തിൽ പെട്ടത്

Advertisements

Hot Topics

Related Articles