തിരുവനന്തപുരം : ടിവി അൻവർ എംഎൽഎയും മായുള്ള വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പത്തനംതിട്ട എസ് പി എസ് സുജിത്ത് ദാസിന് സസ്പെൻഷൻ. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. അച്ചടക്കം ലഭിക്കുന്ന പോലീസുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പി.വി അൻവറിന്റെ വെളിപ്പെടുത്തലിൽ എഡിജിപി ക്കെതിരെ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുജിത്ത് ദാസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.