വർദ്ധക്യത്തെ ആനന്ദകരവും ആരോഗ്യകരവുമാക്കാം; ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 9ന്

കോട്ടയം : വർദ്ധക്യത്തെ ആനന്ദകരവും ആരോഗ്യകരവും ആക്കുക എന്ന ലക്ഷ്യത്തോടെ നാട്ടകം ഗവ. ആയുർവേദ ആശുപത്രിയും കോട്ടയം നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ‘ആയുഷ് വയോജന’ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 2024 സെപ്റ്റംബർ 9ന് നാട്ടകം ഗവ. ആയുർവേദ ആശുപത്രിയിലാണ് ക്യാമ്പ് നടക്കുക.

Advertisements

രാവിലെ 10 മണിക്ക് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാർദ്ധക്യത്തെ ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പിൽ 60 വയസിനു മുകളിൽ പ്രായമുള്ളവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles