യുകെയിൽ മരിച്ച പനച്ചിക്കാട് സ്വദേശികളായ ദമ്പതികളുടെ സംസ്‌കാരം സെപ്റ്റംബർ 14 ന്; രണ്ടു പേരുടെയും സംസ്‌കാരം യുകെയിലെ ബെർമിംങ്ഹാമിൽ നടക്കും

റെഡിച്ച്: യുകെയിൽ മരിച്ച പനച്ചിക്കാട് സ്വദേശികളായ ദമ്പതികളുടെ സംസ്‌കാരം സെപ്റ്റംബർ 14 ന് നടക്കും. പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയപറമ്പിൽ അനിൽ ചെറിയാന്റെയും, ഭാര്യ സോണിയ സാറാ ഐപ്പിന്റെയും സംസ്‌കാരമാണ് സെപ്റ്റംബർ 14 ശനിയാഴ്ച യുകെയിൽ നടക്കുക. ആഗസ്റ്റ് ആദ്യ ആഴ്ചയിലായിരുന്നു സോണിയയുടെ മരണം സംഭവിച്ചത്. നാട്ടിൽ നിന്നും യുകെയിൽ എത്തിയ സോണിയ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭാര്യയുടെ മരണത്തിൽ ദുഖിതനായിരുന്ന അനിൽ, ആഗസ്റ്റ് 19 ന് വീടിനു സമീപത്തെ കാടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരുടെയും രണ്ട് കുട്ടികളെ അനാഥരാക്കിയാണ് രണ്ടു പേരും പോയത്. രണ്ടു പേരുടെയും സംസ്‌കാരം സെപ്റ്റംബർ 14 ശനിയാഴ്ച റെഡിച്ചിൽ നടക്കും. റെഡിച്ചിലെ ബ്രിമിങ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിലാണ് സംസ്‌കാരം നടക്കുക.

Advertisements

Hot Topics

Related Articles