ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരുടെ ബോണസ് വർദ്ധിപ്പിച്ചു 

കോട്ടയം: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരുടെ 2023-2024 വർഷത്തെ ബോണസ്/ഫെസ്റ്റിവൽ അലവൻസ് വർധിപ്പിക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ നൽകിയ  അപേക്ഷയിൽ ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ച ഒത്തുതീർപ്പായി. നിലവിലെ തൊഴിലുടമയുടെ കീഴിൽ ഒരു വർഷമെങ്കിലും സർവീസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 2000 രൂപയും ഒരു വർഷത്തിന് മുകളിൽ സർവീസുള്ള തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം വാങ്ങിയ ബോണസിന് ഉപരിയായി 450 രൂപയും നൽകും. തുക സെപ്റ്റംബർ 10 ന് വിതരണം ചെയ്യും. ചർച്ചയിൽ ജില്ലാ ലേബർ ഓഫീസർ  മിനോയി ജെയിംസ്,  ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ എന്നിവയുടെയും  വിവിധ യൂണിയനുകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.