108 ആംബുലൻസിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: നടപടി എടുക്കാത്തതിൽ പ്രതിഷേധം : സെപ്റ്റംബർ ഏഴിന് 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് : മൂന്ന്  മണിക്കൂർ സർവീസ് മുടങ്ങും 

തിരുവനന്തപുരം :  ജില്ലയിലെ 108 ആംബുലൻസിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയെ കൂടെ ജോലി ചെയ്യുന്ന പൈലറ്റ് (ഡ്രൈവർ) പീഡിപ്പിക്കുവാൻ ശ്രമിച്ചതിൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ സെപ്റ്റംബർ ഏഴിന് പണി മുടക്കും. രാവിലെ എട്ട് മുതൽ 11 വരെയാണ് പണി  മുടക്ക്. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എം പ്ളോയീസ് യൂണിയൻ ( സി ഐ ടി യു ) നേതൃത്വത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജീവനക്കാരിയ്ക്ക് നേരെ ഉണ്ടായ ആക്രമണം പരാതിയായി 108 ആംബുലൻസിൻ്റെ നടത്തിപ്പ് അവകാശം ഉള്ള ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് കമ്പനിക്ക് എഴുതി നൽകി. എന്നാൽ , ഇത് അന്വേഷിക്കാൻ എത്തിയ തിരുവനന്തപുരം പ്രോഗ്രാം മാനേജറും, ഇ എം ഇ യും ലൈഗീക ചുവയോടെ വനിത ജീവനക്കാരിയോട് നേരിട്ട് സംസാരിക്കുകയും ചെയ്തതായി ജീവനക്കാർ പരാതിപ്പെടുന്നു. മാത്രമല്ല വനിതാ ജീവനക്കാരിക്ക് വേണ്ട പരിഗണന നൽകാതെ വേട്ടക്കാരനൊപ്പം നിന്ന് ആ പെൺകുട്ടിയുടെ ജോലി നിഷേധിക്കുന്ന തരത്തിലേക്ക് ഇവർ തങ്ങളുടെ പദവികൾ ദുരുപയോഗം ചെയ്തതായും പരാതി ഉണ്ട്. 

Advertisements

ഈ വിഷയത്തിൽ കുറ്റക്കാരായ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരെയും, ഇ എം ഇ യേയും ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവിശ്യപ്പെട്ട് ആഗസ്റ്റ് 21 ന് കമ്പനിക്ക് കത്ത് നൽകിയിട്ടും വനിത ജീവനക്കാരിക്ക് നീതി ലഭിച്ചിട്ടില്ലന്നും 108 ആംബുലൻസ് ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.  ഒരു സ്ത്രീ തൊഴിലിടത്തിൽ നേരിട്ട അതിഗൗരവമായ വിഷയത്തിൽ കമ്പിനിയും നീതി നിഷേധിക്കുകയും തൊഴിൽ സംരക്ഷണം ഉറപ്പാക്കാതെ ഇരിക്കുകയും ചെയ്തു. യൂണിയൻ കത്ത് നൽകിയതനുസരിച്ചു ഇരയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി എച്ച് ആർ ഡിപ്പാർട്ടുമെൻ്റിലെ വനിത ഉൾപ്പെടെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയാണ്  ചെയ്തതെന്നും പരാതിയിൽ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിൽ സ്ത്രീകൾക്ക് തൊഴിലിടത്തിൽ സംരക്ഷണം ഒരുക്കേണ്ട പ്രോഗ്രാം മാനേജർ സ്ത്രീകളോട് പല പ്രാവിശ്യം ഇത്തരത്തിൽ പെരുമാറിട്ടുണ്ട്. ഇതു കമ്പനിയെ അറിയിച്ചിട്ടും ഉണ്ട്. സ്ത്രീ സംരക്ഷണം ഉറപ്പാക്കേണ്ട കമ്പിനി തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരേയും, ഇ എം ഇ യേയും സംരക്ഷിച്ച് വേട്ടക്കാരായി മാറുന്നതായും യൂണിയൻ ആരോപിക്കുന്നു. 

Hot Topics

Related Articles