കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സംസ്ഥാന ബെഞ്ച് പ്രസ്സ് ചാംമ്പ്യൻഷിപ്പിൽ മൂന്നാം തവണയും സോളമൻ തോമസിന് സ്വർണ്ണം

 

കോട്ടയം: കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ   സെപ്റ്റംബർ 6, 7 തീയതികളിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ  നടത്തിയ സംസ്ഥാന ക്ളാസിക്ക് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കോട്ടയം ജില്ലയ്ക്കായി കരസ്ഥമാക്കി സോളമൻ തോമസ്. കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബ് സെക്രട്ടറിയും  പരിശീലകനുമാണ്. മാസ്റ്റേഴ്സ് 105 കിലോ വിഭാഗത്തിൽ മത്സരിച്ച സോളമൻ തോമസ് ഇതോടുകൂടി മൂന്നു വർഷം തുടർച്ചയായി ബെഞ്ച് പ്രസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ നേടിയിരിക്കുകയാണ്.

Advertisements

രണ്ട് വർഷം മുമ്പ് ആലപ്പുഴയിലും കഴിഞ്ഞ വർഷം തൃശൂരിലുമാണ് വിജയിച്ചത്. അടുത്ത മാസം നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി മെഡൽ നേടുകയാണ് ലക്ഷ്യം എന്നും നിലവിൽ പവർലിഫ്റ്റിങ് ദേശീയ ജേതാവും വേൾഡ്‌ ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റുമായ സോളമൻ തോമസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.