യുഡിഎഫ് ഭരണകാലത്ത് ആർഎംഒ ആയിരുന്നയാൾ വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആർഎംഒ; വിവാദ നിയമത്തിൽ പ്രതിഷേധവുമായി ജീവനക്കാരിൽ ഒരു വിഭാഗം

കോട്ടയം: മെഡിക്കൽകോളജിലെ ആർ എം ഒ ആയി നിയമിതനായ ഡോക്ടർക്കെതിരെ എതിർപ്പുമായി ചിലർ രംഗത്ത്.യുഡിഎഫ് ഭരണകാലത്ത് ആർഎംഒ ആയിരുന്ന ജനറൽ സർജറി വിഭാഗത്തിലെ ഒരു യൂണിറ്റ് ചീഫായ ഡോക്ടർ എൽഡിഎഫ് ഭരണകാലത്ത് ആർഎംഒ ആയി നിയമിച്ചതാണ് എതിർപ്പ് ഉണ്ടാകുവാൻ കാരണമെന്ന് പറയുന്നു. കഴിഞ്ഞ മൂന്നിനാണ് ഈ ഡോക്ടറെ ആർ എം ഒ ആയി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചത്. അടുത്ത ദിവസം തന്നെ ചുമതയേൽക്കുകയും ചെയ്തു.

Advertisements

ഇദ്ദേഹം യുഡിഎഫ് ഭരണകാലത്ത് ആർഎംഒ ആയിരുന്നപ്പോൾ പേയിംഗ് കൗണ്ടറിലെ ്് പർച്ചേയ്‌സിംഗ് ടെണ്ടർ വിളിക്കാതെ മരുന്നുകളും ശസ്ത്രക്രീയാ അനുബന്ധ സാമഗ്രികളും വാങ്ങി കൂട്ടിയതിന്റെപേരിൽ കഴിഞ്ഞ തവണ എൽഡിഎഫ് സർക്കാർ വന്നശേഷം ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റിയിരുന്നു.പിന്നീട് എൽഡിഎഫ് ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള കോട്ടയം മെഡിക്കൽ കോളജിലെ ജനറൽ സർജറി ഒരു യൂണിറ്റ് ചീഫ് ഇടപെട്ടാണ് ഇദ്ദേഹത്തെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ തിരികെ കൊണ്ടുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ കാൻസർ ചികിത്സാ വിഭാഗത്തിലെ ഒരു ഡോക്ടർ ആയിരുന്നു കഴിഞ്ഞ ദിവസം വരെ ആർ എം ഒ ആയിരുന്നത്. എന്നാൽ പേയിംഗ് കൗണ്ടറിൽ ടെണ്ടർ വിളിക്കാതെ മരുന്നുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നും വിജിലൻസ് അന്വേഷണത്തിന് സാദ്ധ്യതയുണ്ടെന്നും മനസിലാക്കിയതിനെ തുടർന്നാണ് ആശുപത്രി അധികൃതരെ പ്രതിഷേധം അറിയിച്ച ശേഷം അദ്ദേഹം രാജിവച്ചതെന്ന് പറയപ്പെടുന്നു.

ഇപ്പോഴത്തെ ആർഎംഒ നിയമനത്തിൽ ഭരണകക്ഷിയിലെ പ്രധാന പാർട്ടിക്ക് ശക്തമായ എതിർപ്പ് ഉണ്ടായിട്ടുണ്ട്.എൽഡിഎഫ് ഭരണകാലത്ത് സംഘപരിവാർ ബന്ധമുള്ളവരേയും യുഡിഎഫ് ബന്ധമുള്ളവരേയു മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന
ചുമതലകൾ നൽകിയതിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെ ചിലരുടെ ഒത്താശ മൂലമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles