അരലക്ഷം പിഴയടച്ചിട്ടും മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം തീരുന്നില്ല; കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ടാങ്കർ ലോറിയിൽ എത്തിയ സംഘം കക്കൂസ് മാലിന്യം തള്ളി; മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിരികിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ടാങ്കർ ലോറിയിൽ എത്തിയ സാമൂഹിക വിരുദ്ധ സംഘമാണ് മാലിന്യം തള്ളിയതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മുപ്പായിപ്പാടം റോഡിൽ മാലിന്യം തള്ളിയ സംഘത്തിന് എതിരെ കോട്ടയം നഗരസഭ അംഗം അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ കർശന നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് അരലക്ഷം രൂപയാണ് ഈ സാമൂഹിക വിരുദ്ധ സംഘത്തിൽ നിന്നും പിഴയായി ഈടാക്കിയത്. എന്നാൽ, ഇതുകൊണ്ടും പാഠം പഠിക്കാത്ത സാമൂഹിക വിരുദ്ധ മാലിന്യ സംഘം തള്ളാനിറങ്ങിയിരിക്കുന്നത്.

Advertisements

ഈരയിൽക്കടവ് ബൈപ്പാസിന്റെ മധ്യഭാഗത്തെ കലുങ്കിനു സമീപമാണ് ഇന്നു പുലർച്ചെ ടാങ്കർ ലോറിയിൽ എത്തിയ സംഘം മാലിന്യം തള്ളിയത്. റോഡരികിലെ പാടത്തിലേയ്ക്കും, പുറമ്പോക്കിലേയ്ക്കും പൂർണമായും ഇതേ സംഘം മാലിന്യം തള്ളിയിരിക്കുകയാണ്. ഇത്തരത്തിൽ സംഘം മാലിന്യം തള്ളിയതോടെ ഈ പ്രദേശത്തു കൂടി നടക്കാനാവാത്ത സ്ഥിതിയാണ്. സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യമാണ് ഇത്തരത്തിൽ റോഡരികിലേയ്ക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ തള്ളിയിരിക്കുന്നത്. ഈ മാലിന്യം തള്ളിയതിന് എതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ഇവിടെ മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തല്ലിത്തകർത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം മുപ്പായിപ്പാടം റോഡ് മുതൽ ഈരയിൽക്കടവ് ജംഗ്ഷൻ വരെ നടു റോഡിൽ മാലിന്യം തള്ളിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഈരയിൽക്കടവിൽ നിന്നും കോടിമതയിലേയ്ക്കുള്ള മുപ്പായിപ്പാടം റോഡിൽ സാമൂഹിക വിരുദ്ധ സംഘം മാലിന്യം തള്ളിയത്. ഈ ലോറിയ്ക്ക് എതിരെ അരലക്ഷം രൂപ പിഴയാണ് കോട്ടയം നഗരസഭ ഈടാക്കിയത്. ഇപ്പോൾ ഈരയിൽക്കടവ് റോഡിൽ മാലിന്യം തള്ളിയ ലോറി പിടിച്ചെടുക്കണമെന്നും, ലോറി കണ്ടുകെട്ടുകയും ഉടമയിൽ നിന്നും പിഴ ഈടാക്കുകയും ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിച്ചാൽ പുലർച്ചെ ഇതുവഴി കടന്നു പോയ ടാങ്കർ കണ്ടെത്താൻ സാധിക്കും. ഈ ടാങ്കർ ലോറി കണ്ടെത്തി, ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles