തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു 

വൈക്കം : തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റ പുതിയ മന്ദിരം മുൻ റോട്ടറി ഗവർണർ സുരേഷ് മാത്യു നിലമേൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ് ദിൻരാജ് അധ്യക്ഷത വഹിച്ചു. സിനിമ താരം ജയൻ ചേർത്തല മുഖ്യ അതിഥിയായിരുന്നു. അസിസ്റ്റന്റ് ഗവർണർഎസ് ഡി സുരേഷ് ബാബു പുതിയ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടു ത്തൂമുഖ്യപ്രസംഗം നടത്തി. മുൻ ക്ലബ്ബ്‌ പ്രസിഡന്റ്‌ ഷിജോ പി എസ് സ്വാഗതംആശംസിച്ചു.ജി ജി ആർ അഡ്വ.ശ്രീകാന്ത്സോമൻ, ക്ലബ്ബ്‌ സെക്രട്ടറി ഗിരീഷ്കുമാർ , ട്രഷറർരാജീവ് ഡോ.ശശി,സന്തോഷ്‌കുമാർ, കണ്ണൻകൂരാപ്പള്ളി,തുടങ്ങിയവർപ്രസംഗിച്ചു.

Advertisements

Hot Topics

Related Articles