കോട്ടയം: വാകത്താനത്ത് റോഡ് തകർന്ന് തരിപ്പണമായി യാത്രക്കാരുടെ നടുവൊടിഞ്ഞു തുടങ്ങിയതോടെ ഇടപെട്ട് വാകത്താനം പൊലീസ്. റോഡിലെ കുഴിയിൽ വെള്ളക്കെട്ടുണ്ടാകുകയും, നാട്ടുകാർ വലയുകയും ചെയ്തതോടെയാണ് വാകത്താനം പൊലീസ് സംഘം തന്ന റോഡിലെ കുഴി നികത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സി.കെ മനോജ് തന്നെ മുന്നിട്ടിറങ്ങിയതോടെ പൊലീസുകാരും ഒപ്പമിറങ്ങി. ഇതോടെ തകർന്ന് തരിപ്പണമായി കിടന്ന റോഡ് റെഡിയായി.
വാകത്താനം ഉണ്ണാമറ്റം – മണികണ്ഠപുരം പ്രദേശത്താണ് റോഡിൽ വലിയ കുഴിയും, ഈ കുഴിയിൽ വെള്ളക്കെട്ടുമുണ്ടായത്. ഇവിടെ നിരന്തരം അപകടങ്ങൾ ഉണ്ടാകുകയും യാത്രക്കാർ റോഡിലെ കുഴിയിലും വെള്ളത്തിലും വീഴുകയും ചെയ്യുന്നത് പതിവായിരുന്നു. നാട്ടുകാരും പൊലീസ് അധികൃതരും നിരന്തരം പരാതി ഉയർത്തിയെങ്കിലും റോഡിന്റെ നവീകരണം മാത്രം നടന്നിരുന്നില്ല. ഇതേ തുടർന്നാണ് റോഡിന്റെ മുന്നിലെ സ്ഥലത്ത് അറ്റകുറ്റപണികൾ നടത്താൻ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം രംഗത്തിറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ഇന്നെ എസ്.എച്ച്.ഒ സി.കെ മനോജ്, ഗ്രേഡ് എസ്.ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സി അനീഷ്, സിവിൽ പൊലീസ് ഓഫിസർ വിപിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് നവീകരിച്ചത്. ജെ.സി.ബി ഉപയോഗിച്ച് കുഴികൾ മണ്ണിട്ട് നികത്തുകയായിരുന്നു. തുടർന്ന്, റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്തു. നിരവധി കാലങ്ങളായി നാട്ടുകാർ ഉയർത്തിയ പരാതിയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.