കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷന്റെ ബെഞ്ച്പ്രസ്സ് മത്സരത്തിൽ സോളമൻസ് ജിം നാല് മെഡലുകൾ നേടി

കോട്ടയം: കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 6, 7 ദിവസങ്ങളിൽ നടത്തിയ സംസ്ഥാനതല സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൻഡ് മാസ്റ്റേഴ്സ് (പുരുഷ-വനിത) ക്ലാസ്സിക്‌ ബെഞ്ച്പ്രസ്സ് മത്സരത്തിൽ കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം അംഗങ്ങൾ നാല് മെഡലുകൾ നേടി. മാസ്റ്റർ 3-ൽ 93 കിലോ വിഭാഗത്തിൽ അയർക്കുന്നം തുണ്ടത്തിൽ ടി കെ എബ്രഹാം (ഉടമ തുണ്ടത്തിൽ കൺസ്ട്രക്ഷൻ) മൂന്നാം സ്ഥാനം നേടി വെങ്കലമെഡൽ കരസ്ഥമാക്കി.

Advertisements

സീനിയർ (വനിത) 63 കിലോ വിഭാഗത്തിൽ പത്തനംതിട്ട റാന്നി പെരുനാട് മാടമൺ ജയവിലാസത്തിൽ അരുണിമ ജയനും (മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ), മാസ്റ്റർ 2-ൽ 93 കിലോ വിഭാഗത്തിൽ അരീപ്പറമ്പ് ആലക്കപ്പറമ്പിൽ വർഗീസ് പി ഐ എന്നിവർ രണ്ടാം സ്ഥാനം നേടി വെള്ളിമെഡലുകൾ കരസ്ഥമാക്കി. മാസ്റ്റർ 2-ൽ 105 കിലോ വിഭാഗത്തിൽ സോളമൻസ് ജിം പരിശീലകനും ഉടമയുമായ സോളമൻ തോമസ് ഒന്നാം സ്ഥാനം നേടി സ്വർണമെഡലും കരസ്ഥമാക്കി.

Hot Topics

Related Articles