കോട്ടയം കുറിച്ചിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു; മരിച്ചയാൾ എത്തിയതെന്നു സംശയിക്കുന്ന ബുള്ളറ്റ് റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തി

കോട്ടയം: കുറിച്ചിയിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി ചാമക്കളം എസ്.എൻ.ഡി.പിയ്ക്കു സമീപമാണ് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം എത്തിയതെന്നു സംശയിക്കുന്ന ബുള്ളറ്റും റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇദ്ദേഹത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles