കോട്ടയത്ത്കാരുടെ ഓണം കുളമാക്കിയ നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡ് ഷാപ്പ് റസ്റ്റൻ്റിന് എതിരെ കൂടുതൽ പരാതി : എട്ട് പേർക്ക് കഴിക്കാൻ വാങ്ങിയ പാഴ്സലിൽ ലഭിച്ചത് പകുതി സദ്യ മാത്രം : മണിക്കൂറുകൾ ക്യൂ നിന്ന് ലഭിച്ച ഓണ സദ്യയിൽ കല്ല് കടിച്ച് ഉപഭോക്താക്കൾ 

കോട്ടയം : കോട്ടയത്ത്കാരുടെ ഓണം കുളമാക്കിയ നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡ് ഷാപ്പ് റസ്റ്റൻ്റിന് എതിരെ കൂടുതൽ പരാതി. എട്ടു പേർക്ക് കഴിക്കാൻ വാങ്ങിയ സദ്യയിൽ അളവ് കുറവായിരുന്നു എന്ന പരാതിയാണ് പുതിയതായി ഉയർന്നിരിക്കുന്നത്. എട്ട് പേർക്ക് വാങ്ങിയ സദ്യയിൽ പകുതി ആളുകൾക്ക് കഴിക്കാനുള്ള സദ്യ പോലും ഉണ്ടായിരുന്നില്ലന്നാണ് പരാതി. ഇന്ന് ഉച്ചയ്ക്ക് നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡ് ഷാപ്പ് റസ്റ്റൻ്റിൽ മുൻ കൂട്ടി ബുക്ക് ചെയ്ത് എത്തിയ പലർക്കും ഓണ സദ്യ ലഭിച്ചില്ല എന്ന് പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡ് ഷാപ്പ് റസ്റ്റൻ്റിനെതിരെ കൂടുതൽ പരാതി വന്നത്. ഇന്നലെ 250 രൂപ ഒരു സദ്യയുടെ ചാർജ് ആയും  50 രൂപ പാഴ്സൽ ചാർജ് ആയും ഈടാക്കിയാണ് ഇവർ സദ്യയുടെ ഓർഡർ എടുത്തിരുന്നത്. 12 മണിയ്ക്ക് ഹോട്ടലിൽ ചെന്ന് മണിക്കൂറുകളോളം ക്യൂ നിന്നാണ് ഇവർ സദ്യ സ്വന്തമാക്കിയത്. എന്നാൽ , വീട്ടിലെത്തി തുറന്ന് നോക്കിയപ്പോഴാണ് പകുതി പോലും ആളുകൾക്ക് സദ്യ തികയില്ല എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് , ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടെങ്കിലും  പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. 

Advertisements

Hot Topics

Related Articles