ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത്തവണയും ഓണസദ്യ വിളമ്പി എൻ്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്.ഇതോടെ ആശുപത്രിയിലെ ഓണസദ്യ വിളമ്പൽ എട്ടാമത് വർഷം പിന്നിടുകയാണ്.13 രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് എൻ്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് .എല്ലാ ആഴ്ചകളിലും മൂന്നു ദിവസങ്ങളിൽ മെഡിക്കൽ കോളേജിലെയും ഗൈനക്കോളജി വിഭാഗത്തിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം ട്രസ്റ്റ് നടത്തി വരുന്നു. ആയിരം പേർക്കാണ് ഇത്തവണ ഓണസദ്യ നല്കിയത്. 19 ന് ക്യാൻസർ വാർഡിലെ രോഗികൾക്കും, ഡയാലിസിസ് രോഗികൾക്കും ഓണക്കോടിനല്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. രോഗിയുടെ കൂട്ടിരിപ്പുകാരന് ഓണസദ്യ വിളമ്പിക്കൊണ്ട് ഫ്രാൻസിസ് ജോർജ് എം പി പരിപാടി ഉദ്ഘാടനം ചെയ്തു.നവജീവൻ തോമസ്, കെ എൻ മോഹനൻ എന്നിവർ പ്രസംഗിച്ചു. ജോൺ കുര്യൻ,എം സി ജോസഫ്, ആൻസൺ, ജോളി, ബെന്നി ജോസഫ്, പള്ളം ബ്ലോക്ക് മെമ്പർ ലിസമ്മ ബേബി തുടങ്ങിയവർ നേതൃത്വം നല്കി.