കോട്ടയം : ഡോഡ്ജ് ബോൾ ടൂർണമെന്റ് ഇനി കോട്ടയത്തിന്റെ മണ്ണിലും ചരിത്രമെഴുതും.പാശ്ചാത്യ പൗരസ്ത്യ സംസ്കാരത്തിന്റെ സമ്മിശ്ര കായിക വിനോദമാണ് ഡോഡ്ജ് ബോൾ. കേരളത്തിൽ കായിക പ്രേമികളുടെ ശ്രദ്ധ നേടിവരുന്ന ഇന മെന്ന നിലയിൽ ഈ മത്സരത്തിന് ഏറെ പുതുമകളുണ്ട്.കേരള ഡോഡ്ജ് ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ മത്സരത്തിന് ചുക്കാൻ പിടിക്കുന്നത് കോട്ടയം ഡോഡ്ജ് ബോൾ അസോസിയേഷനും സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളും ചേർന്നാണ് . ആദ്യമായാണ് കോട്ടയത്തിന്റെ മണ്ണിൽ ഈ ടൂർണമെന്റ് അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സെപ്റ്റംബർ 20,21 തിയതികളിൽ നടത്തപ്പെടുന്ന ടൂർണമെന്റിന് കടുത്തുരുത്തി പാഴുത്തുരുത്ത് മരിയമല സെന്റ്. കുര്യാക്കോസ് പബ്ലിക് സ്കൂളാണ് വേദിയാകുന്നത്. നാളെ രാവിലെ 9 .30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാനപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള 300 ലധികം കായിക താരങ്ങളുൾപ്പെടുന്ന വിവിധ ടീമുകൾ പങ്കെടുക്കുന്നുണ്ടെന്ന് ഡോഡ്ജ് ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അരുൺ ഉണ്ണികൃഷ്ണൻ ദാസ് അറിയിച്ചു. ജില്ലയിലെ പ്രഥമ ഡോഡ്ജ് ബോൾ ടൂർണമെന്റിന് വേദിയൊരുക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് വല്ലം ബ്രോസൻ സഭാ പ്രിയോർ ഫാ. ബിനോ ചേരിയിൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. അജീഷ് ജോസ് ,അസിസ്റ്റൻറ് മാനേജർ ഫാ.ജിൻസ് അലക്സാണ്ടർ എന്നിവർ അറിയിച്ചു.