കോട്ടയം : നാഷണൽ ആയുഷ് മിഷൻ പനച്ചിക്കാട് പഞ്ചായത്തും ഗവ ഹോമിയോ ഡിസ്‌പെൻസറി കടുവാക്കുളത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സ്നേഹക്കൂട് അഭയമന്ദിരം ഓൾഡ് ഏജ് ഹോമിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടുവാക്കുളം ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജോബി .ജെ സ്വാഗതം ആശംസിച്ചു. പനച്ചിക്കാട് പഞ്ചായത്ത് 3-ാം വാർഡ് മെമ്പർ നൈസി മോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . പനച്ചിക്കാട് പഞ്ചായത്ത് ബഹുമാനപെട്ട പ്രസിഡന്റ് ആനി മാമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് യശോദരൻ (മാനേജർ സ്നേഹക്കൂട്) ആശംസകൾ അറിയിച്ചു. എൻ എ എം മെഡിക്കൽ ഓഫീസർ സുമിത കൃതജ്ഞത അർപ്പിച്ചു. ഡോ. തിലകൻ (യോഗ ഇൻസ്ട്രക്ടർ, ജി ഏച്ച് ഡി ളാക്കാട്ടൂർ) വയോജന മെഡിക്കൽ ക്യാമ്പ് ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. ഡോ. ജോബി .ജെ, ഡോ. സുമിത , ഡോ ഹരിപ്രിയ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ഡയനോവ മെഡിക്കൽ ലാബിന്റെ സഹായത്തോടെ രക്ത പരിശോധന നടത്തി. വാകത്താനം മൾട്ടി പാർപ്പസ് ഹെൽത് വർക്കർ ജോമോൾ സേവ്യർ രജിസ്ട്രേഷനും ഫർമസിസ്റ് ഗീതു എ ജോൺ മരുന്നുവിതരണം നടത്തി. പി. റ്റി. എസ്. ഇ എൻ രാജേന്ദ്രനും പങ്കെടുത്തു. ക്യാമ്പിൽ 76 പേർ പങ്കെടുത്തു . രണ്ട് മണിക്ക് ക്യാമ്പ് അവസാനിപ്പിച്ചു.